Thursday, August 9, 2012

പുല്ലാര നേര്‍ച്ച , ചരിത്രത്തിലൂടെ ഒരു നടത്തം


മഞ്ചേരിക്കടുത്ത  ഒരു നാടന്‍ പ്രദേശമാണ് പുല്ലാര . പ്രാചീന കാലത്ത് ഒഴിഞ്ഞ പ്രദേശമായതിനാല്‍ കൃഷിയും കാലി വളര്‍ത്തലും മുഖ്യ വരുമാനമായി കണ്ടവര്‍ അവിടെ സ്ഥിര താമസമാക്കി . ധൈര്യ ശാലികളും സംസ്കാര സമ്പന്നരുമായ പുല്ലാരക്കാര്‍ ആദ്യകാലങ്ങളില്‍ തന്നെ സ്വന്തമായി പള്ളി ഉള്ളവരായിരുന്നു . പുല്ലിട്ട ചെറിയൊരു പള്ളി
                               ആരാധനയിലും മത ഭക്തിയിലും ആഹ്ലാദം കണ്ടെത്തിയ അവര്‍ക്ക് പള്ളിയൊന്നു  വിപുലീകരിക്കാനുള്ള ആവേശമായി , അങ്ങനെ  ഹിജ്റ വര്ഷം 1158 ല്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു . അരിമ്പ്ര മലയില്‍ നിന്ന് അവര്‍ക്ക് ഒത്ത ഒരു പ്ലാവ് കിട്ടിയെങ്കിലും ആ പ്ലാവില്‍ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം  രൂക്ഷമായി . മരത്തിന്റെ അവകാശികളും മരം വാങ്ങിയവരും തമ്മിലുള്ള തര്‍ക്കം ഒരു യുദ്ധത്തില്‍ തന്നെ കലാശിച്ചു . മലപ്പുറം പടയിലേറ്റ മ്ലാനതയില്‍ കഴിഞ്ഞ പാറനമ്പിക് ഇതൊരവസരമായി . അദ്ദേഹം സ്വകാരമായി സഹായിച്ചു . പുല്ലരയില്‍ പള്ളിക്ക് വേണ്ടി നീണ്ട ഏറ്റുമുട്ടല്‍ , പള്ളിയില്‍ ഇരച്ചു കയറിയ അമുസ്ലിംകളെ ധൈര്യശാലികളായ മുസ്ലിംകള്‍ വെളക്കിണി  കുട്ടി അലവിയുടെ നേതൃത്വത്തില്‍ ധീരമായി നേരിട്ടു .
                               വെളക്കിണി കുട്ടിയാലി , ഐദ്രോസ് , മൂസകുട്ടി , കൊലത്തൊടി പോക്കര്‍ , ചെപ്പത്തൊടി കോയാമുട്ടി ,കുട്ടിയാമു തുടങ്ങി ചെമ്പക്കുളം , പോകാട് , പന്തപ്പിലാക്കാന്‍ കുടുമ്പങ്ങളില്‍ നിന്നായി മൊത്തം 12 പേര്‍ ഇതുമായി ബന്ധപെട്ട് ശഹീദായി . പുല്ലാര , വീമ്പൂര്‍ പ്രദേശത്തെ സകല ആളുകളും ഈ പള്ളിക്ക് വേണ്ടിയുള്ള യുദ്ധത്തില്‍ പങ്കെടുത്തതായി ചരിത്രം പറയുന്നു .
                                         അര്‍ദ്ധ രാത്രി പള്ളിയില്‍ ഇരച്ചു കയറിയവരെ ധീരമായി നേരിട്ട ജനങ്ങളില്‍ നിന്നും 12 പേര്‍ വീര രക്ത സാക്ഷികളായി . എന്നാല്‍ 11 പേരുടെ ജഡം മാത്രമേ മറമാടാന്‍ അന്ന് കിട്ടിയൊള്ളൂ . ഈ മൃത ദേഹങ്ങള്‍ മറവ് ചെയ്ത പുല്ലാരക്കാര്‍ ഇതില്‍ പങ്കെടുത്ത ശഹീദ് പോക്കരാക്കയുടെ മൃതദേഹത്തെ കുറിച്ച് ദുഖിതരായിരുന്നു . ഒരു രാത്രി തന്നെ അന്നാട്ടിലെ പലരും ' പോക്കരാക്ക കിണറ്റിലാണെന്ന് ' വിളിച്ചു പറയുന്നതായിട്ട് സ്വപ്നം കാണുകയും അങ്ങനെ അദ്ധേഹത്തിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടുകയും അത് മറ മാടുകയും ചെയ്തു .

        ഹിജ്റ 1158 ലെ റമളാന്‍ 13 നാണ് ഈ യുദ്ധം ഉണ്ടായതായി പറയപ്പെടുന്നത്‌ .  അങ്ങനെ മലപ്പുറം ശുഹദാക്കള്‍ , ഓമാനൂര്‍ ശുഹദാക്കള്‍ മുതലായവരില്‍ പുല്ലാര ശുഹദാക്കളും  സ്ഥാനം പിടിച്ചു .
                       ഇത്തരം രക്ത സാക്ഷികളെ ഓര്‍മിക്കാനായി എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകള്‍ നടന്നിരുന്നു . അത് വലിയ നേര്‍ച്ചയായി അറിയപ്പെട്ടു . ആനയും അമ്പാരിയും കരിമരുന്നും  ഉപയോഗിച്ച് നടത്തിയിരുന്ന പലതും പിന്നീട് അന്ന ദാനത്തിലേക്കും ദിക്ര്‍ ഹല്‍ഖയി ലേക്കും മാറി . പുല്ലാരയിലും റമളാന്‍ 22 നു ശുഹദാക്കളുടെ പേരില്‍ നേര്‍ച്ച നടത്താറുണ്ട്‌ .നിരവധി  മൃഗങ്ങളെ അറുത്ത് ധാരാളം  പേര്‍ക്ക് അന്നദാനം നടത്താറുണ്ട്‌ . 

No comments:

Post a Comment

 
Design | Salim Veemboor
Copyright © 2012. NATTUVISHESAM - All Rights Reserved