Featured Post Today
print this page
Latest Post
Showing posts with label വാര്‍ത്തകള്‍. Show all posts
Showing posts with label വാര്‍ത്തകള്‍. Show all posts

Thursday, August 9, 2012

പുല്ലാര നേര്‍ച്ച , ചരിത്രത്തിലൂടെ ഒരു നടത്തം


മഞ്ചേരിക്കടുത്ത  ഒരു നാടന്‍ പ്രദേശമാണ് പുല്ലാര . പ്രാചീന കാലത്ത് ഒഴിഞ്ഞ പ്രദേശമായതിനാല്‍ കൃഷിയും കാലി വളര്‍ത്തലും മുഖ്യ വരുമാനമായി കണ്ടവര്‍ അവിടെ സ്ഥിര താമസമാക്കി . ധൈര്യ ശാലികളും സംസ്കാര സമ്പന്നരുമായ പുല്ലാരക്കാര്‍ ആദ്യകാലങ്ങളില്‍ തന്നെ സ്വന്തമായി പള്ളി ഉള്ളവരായിരുന്നു . പുല്ലിട്ട ചെറിയൊരു പള്ളി
                               ആരാധനയിലും മത ഭക്തിയിലും ആഹ്ലാദം കണ്ടെത്തിയ അവര്‍ക്ക് പള്ളിയൊന്നു  വിപുലീകരിക്കാനുള്ള ആവേശമായി , അങ്ങനെ  ഹിജ്റ വര്ഷം 1158 ല്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു . അരിമ്പ്ര മലയില്‍ നിന്ന് അവര്‍ക്ക് ഒത്ത ഒരു പ്ലാവ് കിട്ടിയെങ്കിലും ആ പ്ലാവില്‍ അവകാശികള്‍ തമ്മിലുള്ള തര്‍ക്കം  രൂക്ഷമായി . മരത്തിന്റെ അവകാശികളും മരം വാങ്ങിയവരും തമ്മിലുള്ള തര്‍ക്കം ഒരു യുദ്ധത്തില്‍ തന്നെ കലാശിച്ചു . മലപ്പുറം പടയിലേറ്റ മ്ലാനതയില്‍ കഴിഞ്ഞ പാറനമ്പിക് ഇതൊരവസരമായി . അദ്ദേഹം സ്വകാരമായി സഹായിച്ചു . പുല്ലരയില്‍ പള്ളിക്ക് വേണ്ടി നീണ്ട ഏറ്റുമുട്ടല്‍ , പള്ളിയില്‍ ഇരച്ചു കയറിയ അമുസ്ലിംകളെ ധൈര്യശാലികളായ മുസ്ലിംകള്‍ വെളക്കിണി  കുട്ടി അലവിയുടെ നേതൃത്വത്തില്‍ ധീരമായി നേരിട്ടു .
                               വെളക്കിണി കുട്ടിയാലി , ഐദ്രോസ് , മൂസകുട്ടി , കൊലത്തൊടി പോക്കര്‍ , ചെപ്പത്തൊടി കോയാമുട്ടി ,കുട്ടിയാമു തുടങ്ങി ചെമ്പക്കുളം , പോകാട് , പന്തപ്പിലാക്കാന്‍ കുടുമ്പങ്ങളില്‍ നിന്നായി മൊത്തം 12 പേര്‍ ഇതുമായി ബന്ധപെട്ട് ശഹീദായി . പുല്ലാര , വീമ്പൂര്‍ പ്രദേശത്തെ സകല ആളുകളും ഈ പള്ളിക്ക് വേണ്ടിയുള്ള യുദ്ധത്തില്‍ പങ്കെടുത്തതായി ചരിത്രം പറയുന്നു .
                                         അര്‍ദ്ധ രാത്രി പള്ളിയില്‍ ഇരച്ചു കയറിയവരെ ധീരമായി നേരിട്ട ജനങ്ങളില്‍ നിന്നും 12 പേര്‍ വീര രക്ത സാക്ഷികളായി . എന്നാല്‍ 11 പേരുടെ ജഡം മാത്രമേ മറമാടാന്‍ അന്ന് കിട്ടിയൊള്ളൂ . ഈ മൃത ദേഹങ്ങള്‍ മറവ് ചെയ്ത പുല്ലാരക്കാര്‍ ഇതില്‍ പങ്കെടുത്ത ശഹീദ് പോക്കരാക്കയുടെ മൃതദേഹത്തെ കുറിച്ച് ദുഖിതരായിരുന്നു . ഒരു രാത്രി തന്നെ അന്നാട്ടിലെ പലരും ' പോക്കരാക്ക കിണറ്റിലാണെന്ന് ' വിളിച്ചു പറയുന്നതായിട്ട് സ്വപ്നം കാണുകയും അങ്ങനെ അദ്ധേഹത്തിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കിട്ടുകയും അത് മറ മാടുകയും ചെയ്തു .

        ഹിജ്റ 1158 ലെ റമളാന്‍ 13 നാണ് ഈ യുദ്ധം ഉണ്ടായതായി പറയപ്പെടുന്നത്‌ .  അങ്ങനെ മലപ്പുറം ശുഹദാക്കള്‍ , ഓമാനൂര്‍ ശുഹദാക്കള്‍ മുതലായവരില്‍ പുല്ലാര ശുഹദാക്കളും  സ്ഥാനം പിടിച്ചു .
                       ഇത്തരം രക്ത സാക്ഷികളെ ഓര്‍മിക്കാനായി എല്ലാ വര്‍ഷവും അനുസ്മരണ ചടങ്ങുകള്‍ നടന്നിരുന്നു . അത് വലിയ നേര്‍ച്ചയായി അറിയപ്പെട്ടു . ആനയും അമ്പാരിയും കരിമരുന്നും  ഉപയോഗിച്ച് നടത്തിയിരുന്ന പലതും പിന്നീട് അന്ന ദാനത്തിലേക്കും ദിക്ര്‍ ഹല്‍ഖയി ലേക്കും മാറി . പുല്ലാരയിലും റമളാന്‍ 22 നു ശുഹദാക്കളുടെ പേരില്‍ നേര്‍ച്ച നടത്താറുണ്ട്‌ .നിരവധി  മൃഗങ്ങളെ അറുത്ത് ധാരാളം  പേര്‍ക്ക് അന്നദാനം നടത്താറുണ്ട്‌ . 

Wednesday, March 21, 2012

Pullara Foot Ball 2012

                          പുല്ലരയിലെ   ഫുട്ബാള്‍ വിശേഷങ്ങള്‍ 
212 ഫെബ്രുവരി മാര്‍ച്ച്‌ മാസമായപ്പോഴേക്കും പുല്ലാരയിലുള്ള യുവാക്കളുടെ മനസ്സിനെ കോരിത്തണുപ്പിച്ചു  കൊണ്ട് വീണ്ടും ഫുട്ബാള്‍ വരവായ്.......
ഈ പ്രാവശ്യം കളിയ്ക്കാന്‍ അത്യാവശ്യം വലിയ ഗ്രൌണ്ട് തന്നെ സംഗടിപ്പിക്കാന്‍ സംഗടകര്‍ക്ക് കഴിഞ്ചു ....അതിന് ആദ്യമായി അവരെ അനുമോദിക്കുന്നു ....അക്ബര്‍ ഷരീഫ്(akbu), മജീദ്‌ ,യാസര്‍.... എന്നിവരായിരുന്നു കളിയുടെ ചുക്കാന്‍ പിടിച്ചിരുന്നവര്‍ ...,,,
ഈ പ്രാവശ്യത്തെ കളിക്ക് എല്ലാ വര്‍ഷത്തെയും പോലെയല്ലാത്ത ഒരു പ്രധാനപ്പെട്ട  ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു .പുല്ലാര ചെമ്ബ്രംമേല്‍ താമസിക്കുന്ന അസിയുടെ ചികിത്സക്കായി പണം സ്വരൂപിക്കുക എന്നായിരുന്നു ആ ലക്‌ഷ്യം,,
ഏകദേശം 63,000 രൂപയോളം  സംഗടിപ്പിക്കാനും  സാദിച്ചു....

3/3/2012 ഫ്ലെടലൈഘ്ടില്‍ രാത്രി  മണി 8 മുതല്‍ രാവിലെ 8 മണി വരെ 28 ടീമുകളെ വെച് കളി നടത്തി... വാര്‍ഡ്‌ മെമ്പര്‍ കുഞ്ഞിപ്പു ,സഗാവ് മുഹമ്മദ്‌ വക്കീല്‍,യൂത്ത് കോണ്‍ഗ്രെസ് ജില്ല കമ്മറ്റിയംഗം ഷക്കീര്‍ , എന്നിവര്‍ ചേര്‍ന്ന് കളി ഉദ്ഘാടനം നിര്‍വഹിച്ചു,,,
കളിയുടെ മുഖ്യ സ്പോണ്‍സര്‍ നമ്മുടെ നാട്ടുകാരനായ മൂസക്കുട്ടിയുടെ റംസാന്‍ ജ്വലറി  ആയിരുന്നു പിന്നെ സെക്കന്റ്‌ റണ്നെര്‍അപ്  പുല്ലാര സഹകരണ ബാങ്കും ആയിരുന്നു ,,,
ആവേശകരമായ ഫുട്ബാള്‍  മത്സരത്തിനൊടുവില്‍  നല്ല കളി കായ്ച്ച വെച്ച   വള്ളുവംബ്രം കപ്പും കൊണ്ട് പോയി.....പുല്ലാര ജനസാന്ദ്രമായ ഒരു രാത്രി ആയിരുന്നു അത്....
സ്വരൂപിച്ച പണം കൈമാറുന്നതിന് വേണ്ടി പുല്ലാരയില്‍  പൊതു പരിപാടിയും സംഗടിപ്പിച്ചു...ആ പരിപാടിയില്‍ മജീദ്‌ ആദ്യക്ഷ സ്ഥാനവും, സക്കീര്‍ സ്വാഗതവും ,,കുഞ്ഞിപ്പു അനുമോധനമര്‍പ്പിക്കുകയും ചെയ്തു....മുഖ്യ അധിതിയായി വന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം  കുഞ്ഞു സമാഹരിച്ച തുക കൈ മാറുകയും ആശംഷകള്‍ അര്‍പിക്കുകയും ചെയ്തു ...
എല്ലാ വിധ ആശംഷകളും നേര്‍ന്നു കൊണ്ട് ഒരു പാവം നാട്ടുകാരന്‍ ,Harif Rahman 
ഈ എഴുതിയതില്‍ വല്ല തെറ്റും ഉണ്ടെങ്കില്‍ ക്ഷമിക്കണം ....









വിവരങ്ങളും  ചിത്രങ്ങളും തന്നത്  Akbar Shareef(akbu)

Sunday, February 5, 2012

പുല്ലാരയിലെ നബിദിന ആഘോഷം

പുല്ലാരയിലെ നബിദിന ആഘോഷത്തിന്റെ വിവിധ ഫോട്ടോകള്‍
































ഫോട്ടോകള്‍ക്ക് കടപ്പാട് : ഹമീദ് ഖാന്‍ , CP സജീര്‍ പുല്ലാര
 
Design | Salim Veemboor
Copyright © 2012. NATTUVISHESAM - All Rights Reserved